Friday, December 17, 2010

സംസ്ഥാനം കേരളം,ഭാഷ തമിഴ്

കേരളം തമിഴ് നാടിനു കൈമാറിയാലോ എന്ന് ഇവിടുത്തെ ഭരണാധികാരികള്‍ ഒരു ദിവസം ആലോചിച്ചു തുടങ്ങി യാലും അതിശയിക്കാനില്ല.പച്ചകറിക്കും,പണിക്കാര്‍ക്കും ,മുട്ടക്കും,കോഴിക്കും,അരിക്കും,അങ്ങനെ എല്ലാത്തിനും നമ്മള്‍ തമിഴ് നാടിനെ ആശ്രയിച്ചു പോകുന്നു. ഈ ആശ്രയ ബോധം വല്ലാതെ അങ്ങ് കൂടി പോയി ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


മലയാളം ചാനലുകളില്‍ തമിഴിനു വേണ്ടി പ്രത്യേകം പരിപാടികള്‍.തമിഴ് പാട്ടുകള്‍,തമിഴ് സിനിമകളുടെ വിശേഷങ്ങള്‍,തമിഴ് നടന്മാരുടെ സ്വകാരിയ ലിലകള്‍ അങ്ങനെ പോകുന്നു തമിഴ് ഗാഥകള്‍. - [തമിഴ് നാട്ടില്‍ എത്ര മലയാളം ചന്നലുകള്‍ കിട്ടും?തമിഴ് ചാനലുകളില്‍ ഒരു മലയാളം വാക്ക് കേള്‍ക്കാന്‍ പറ്റുമോ?]
റിയാലിറ്റി ഷോകളില്‍ തമിഴ് ജഡ്ജസ് കൂടുന്നു.അവര്‍ തമിഴില്‍ തന്നെ അഭിപ്രായം പറയുന്നു.[തമിഴ് പരിപാടികളില്‍ ഒരു മലയാളിക്ക് പോയി മലയാളതില സംസാരിക്കാന്‍ പറ്റുമോ?]
മ്യുസിക് റിയാലിറ്റി ഷോകളില്‍ പത്തു പാട്ടുകള്‍ പാടുമ്പോള്‍ എട്ടെണ്ണം തമിഴ് പാട്ടുകള്‍ തന്നെ.[തമിഴ് പരിപാടികളില്‍ മലയാളം പാട്ട് പാടാമോ?]
കേരളത്തിന്റെ തല സ്ഥാനമായ തിരുവന്തപുരത്ത് മലയാളം സ്വാധിനം തമിഴ് സ്വധിനതിന്റെ വളരെ പുറകിലാണ്.ഇവിടെ എവിടെയും തമിഴ് പാട്ടുകള്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്.തമിഴ് സിനിമകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് നടന്‍മാരുടെ ഫാന്‍സ്‌ അസോസിയേശന്റെ ബഹളമാണ് ഇവിടെ.
മലയാള ചിത്രങ്ങളില്‍ തമിഴ്  സംഭാഷണം വളരെയധികം കൂടുന്നു.ഇവക്കു മലയാളത്തില്‍  സബ് ടൈട്ടിലിംഗ് ഇല്ല.തമിഴ് എല്ലാ മലയാളിയും മനസിലാക്കികൊള്ളണം[ഏതൊക്കെ ചെന്നയില്‍ നടക്കുമോ മാഷെ?].
മലയാള ചലച്ചിത്രം വ്യവസായം അധപധിച്ചു കൊണ്ടിരിക്കുന്നത് തന്നെയാണ് ഈ അധാപദനത്തിനു  കാരണം.സമുഹികമായി  അല്‍പ്പമെങ്കിലും നിലവാരം പുലര്‍ത്തുന്നു ഒരു വക്തിക്കും സഹിക്കാന്‍ പറ്റുന്ന അവസ്ഥയില്‍അല്ലല്ലോ മലയാള ചലച്ചിത്ര നിലവാരം. മലയാളിയുടെ അത്രയും ഭാഷാ സ്നേഹം ഇല്ലാത്തവര്‍ ഈ ഭുമിയില്‍ വേറെ കാണില്ല

No comments:

Post a Comment

Your Comment would be published after moderation by a blog administrator.Kindly wait..