Friday, December 17, 2010

താരത്തിന്‍റെ വീട്ടിലെ മുത്ര പുരയും നമ്മുടെ ഓണവും



ഓണം, ക്രിസ്തുമസ്,  സ്വാതന്ത്ര്യ ദിനം ഇവയൊക്കെ കലണ്ടറിലെ വെറും അക്കങ്ങള്‍ മാത്രമായി നമുക്ക്. ആഘോഷങ്ങള്‍ മൊത്തമായി ചാനലുകള്‍ ഏറ്റെടുത്തു.എല്ലാ ആഘോഷങ്ങളും നമ്മള്‍ TV യുടെ മുന്നില്‍ ഘോശിച്ചു.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങും ഘോശം.


എല്ലാ ചാനലുകള്‍ക്കും ഒരേ രിതിയിലുള്ള വിഭവങ്ങള്‍ തന്നെ.സിനിമയുടെയോ സിനിമ താരങ്ങളുടെയോ ചുറ്റും വിലയം പ്രാപിക്കുന്ന,തട്ടി കൂട്ട് പരിപാടികള്‍.
1. സുപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം........ (എട്ടു നിലയില്‍ പൊട്ടിയതും, തീയേറ്റര്‍ കാണുവാന്‍ പോലും അവസരം ലഭിക്കാത്തതും,സിനിമയുടെ നിലവാരം മൂലം ജനങ്ങള്‍ അക്രമാസക്തരയതും,100 തവണ പല ചാനലുകളിലായി വന്നതും,ജനങ്ങളെ സഹന ശക്തി പരിശീലിപ്പിക്കുന്നതും ആയത്.)
2.സുപ്രസിദ്ധ ചലചിത്ര താരം .......... മായി ഇന്റര്‍വ്യൂ (പല തവണ ഇത് തന്നെ കാണാന്‍ ജനം വിധിക്കപെട്ടിട്ടുള്ളതാണ് .കഷ്ട്ടം നല്ലൊരു ദിവസമായിട്ടു ഈ "താരത്തിന്റെ" പൊങ്ങച്ചവും ,അറിവിന്റെ ഭണ്ടാരം തുറക്കലും സഹിക്കേണ്ടി വരുന്നല്ലോ)
3. താരത്തിന്‍റെ വീട്ടിലെ/ ഓര്‍മയിലെ ഓണം/ ക്രിസ്ത്മസ് /വിഷു
(ഒരു നാലാം കിട സിനിമയില്‍ ഒന്ന് മുഖം കാണിച്ചാല്‍ പിന്നെ അവന്‍/അവള്‍ താരമാണ്.ഇവരുടെ വീടും,അടുക്കളയും,മൂത്ര പെരയും, വീട്ടുകാരും എല്ലാം നമുക്ക് ദിവ്യം ആണ്.അവര്‍ മഹാന്മാരാണ്.അവര്‍ പറയുന്നത് എന്തും മഹത് വാക്യങ്ങള്‍ തന്നെ.)
4.റിയാലിറ്റി  ഷോകള്‍  (ആടിനെ പട്ടികള്‍ ആക്കുന്ന പ്രകടനങള്‍.കോടതിയില്‍ ജഡ്ജസ് ദൈവ തുല്യര്‍ ആണ്.റിയാലിറ്റി ഷോകളിലും അതെ)
5.കോമഡി ഷോ (കാഴ്ചയില്‍ തന്നെ അറപ്പ് ഉളവാക്കുന്ന പ്രകടങ്ങളും,സംസ്ക്കാരത്തിന്റെയും,സഭ്യദയുടെയും   സകല സീമകളും മറി കടക്കുന്ന കോപ്രായങ്ങള്‍.)
സംസ്ക്കാരങ്ങളുടെ അപ നിര്‍മാണം നടത്തുന്ന മഹാ ചാനലുകളെ, ഈ മനോഹര സംസ്ഥാനം      നിങ്ങളോട് എന്തു പിഴച്ചു  ?

No comments:

Post a Comment

Your Comment would be published after moderation by a blog administrator.Kindly wait..