കൊച്ചു കുട്ടികളുടെ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ കുട്ടികളെ കൊണ്ട് ഐറ്റം ഡാന്‍സ് ചെയിക്കുന്നത് അല്‍പ്പം കടുത്ത കൈ തന്നെയാണ്.വൈക്രതം മാത്രം ഉള്ള ഇത്തരം കിരാത ചുവടുകളില്‍ എന്തു താളമാണ് ഉള്ളത്.ആഭാസത്തിന്റെ അങ്ങേ അറ്റമായ ഇതിനെതിരെ ഒരു സ്ത്രീ സംഗടനയോ,മനുഷ്യാവകാശ സംഗടനയോ,ഭാരത സംസ്ക്കാരത്തിന്റെ പ്രയോഗ്തക്കളൊ,സാംസ്ക്കാരിക നായകരോ പ്രതികരിച്ചു കാണുന്നില്ല.കുട്ടികള്‍ കുട്ടിത്തത്തോടെ ന്യ ര്‍ത്തം ചെയ്യട്ടെ. അതല്ലാതെ വൈക്രത രതിയുടെ ബീഭല്‍സ ആഭാസം മാത്രമായ ഈ ന്യര്‍ത്തം നമ്മുക്ക് പാടെ വേണ്ട എന്ന് വയ്ക്കാം.അതീവ ബഹുമാനപെട്ട റിയാലിറ്റി ഷോ വിധി കര്‍ത്താക്കളെ, ഈ വൈക്രതം കണ്ടു നിങ്ങള്‍ ഗംഭിരം എന്ന് പറയരുതേ.പണം കിട്ടുന്നത് കൊണ്ട് മാത്രം എന്തും വിളിച്ചു പറയാം എന്നാണോ?. ആടുകളെ പട്ടികള്‍ ആക്കരുതെ.
എല്ലാം വാണിജ്യ കണ്ണോടെ മാത്രം കാണുന്ന മാധ്യമ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ വിവേചനമില്ലാത്ത തല തിരിഞ്ഞ ആസ്വാദന സംസ്കാരമാണ്.. സഭ്യത്തിന്റെയും ശ്ലീലതിന്റെയും പരിധി വിട്ട ഇത്തരം ആഭാസങ്ങള്‍ വ്യക്തമായ വിവേചന സ്വഭാവത്തോടെ പാടെ അവഗണിച്ചാല്‍ ഈ കച്ചവട കുതന്ത്രത്തെ പിടിച്ച് കെട്ടാന്‍ ആവും. എങ്കില്‍ സംരക്ഷിക്കപ്പെടുന്നത് മഹത്തായ നമ്മുടെ നാടിന്‍റെ സംസ്കാരമായിരിക്കും... തീരുമാനമെടുക്കേണ്ടത് നമ്മള്‍ ഓരോരുത്തരും തന്നെയാണ്.
1 comment:

Post a Comment
Your Comment would be published after moderation by a blog administrator.Kindly wait..