സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം മിനയുന്നത് ചാനലുകള്‍ ആണ്.രാജ്യവും ശക്തിയും കയ്യാളുന്നത് തങ്ങളെന്ന് കരുതുന്ന വാര്‍ത്ത ചാനലുകള്‍ ഒരു വശത്ത്.
മറുവശത്ത്:- വൈകുന്നേരം ജോലി കഴിഞ്ഞു എത്തുമ്പോള്‍ ഇതാ എത്തുന്ന സിരിയലുകള്‍.
എഴുതാന്‍ തുടങ്ങുമ്പോള്‍ കഥാകാരന്‍ മനസ്സില്‍ കരുതുന്ന കഥയുമായി യാതൊരു ബന്‍ദ്ധവും കാണില്ല പകുതിയെത്തുമ്പോള്‍. അവസാനം ഭാഗത്ത് എത്തുമ്പോള്‍ എല്ലാവരും-കഥാക്ര്‍ത്തും,സംവിധായകനും,നടന്മാരും,കാഴ്ചക്കാരും എല്ലാം ചക്ര ശാസ്വം വലിക്കും.എങ്ങനെ,എവിടെ കൊണ്ട് ഇ പണ്ടാരം ഒന്ന് നിര്‍ത്തും?പലതവണ അച്ഛന്‍ മകനും,മകന്‍ കാമുകനും,കാമുകന്‍ വില്ലനും,വില്ലന്‍ നായകും എല്ലാമായി.എന്നിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.എവിടെ നിര്‍ത്തണം.?സകല തിന്മകളും എടുത്തു നിരത്തി.കൊലപതം,ബലാത്സംഗം,അമ്മയിമ്മ പോര്,പിഡനം,കണ്ണുനീര്‍,സസ്പന്‍സ്,ആഭിചാരം അങ്ങനെ എല്ലാം.കഷ്ട്ടം തിന്മകള്‍ പോര എന്ന് തോന്നുന്നു ഈ ലോകത്ത്.
പണ്ട് കണ്ണ് നീരായിരുന്നു സിരിയലുകളുടെ പ്രധാന ഇതിവിര്‍ത്ഥം.ഇപ്പോള്‍ അത് സ്ത്രീകളുടെ പ്രതികാര ഗാഥയാണ്.ഷേക്സ്പ്പിരിയന്‍ വില്ലന്മാര്‍ നാണിച്ചു പോകും( തിരിഞ്ഞും മറിഞ്ഞും നിന്നുള്ള ഡയലോഗ് മാത്രം,ഭാഗ്യത്തിന് പ്രതികാര നടപി കുറവാണു.നിര്‍മാണ ചിലവ് തന്നെ കാരണം ). സ്ത്രി സംഗടനകളെ ഇതാണോ വനിതാ വിമോചനം?
വാല്‍കഷണം
ഇപ്പോള്‍ എന്തു തരം സിരിയലുകള്‍ ആയാലും ഒരു യക്ഷി നിര്‍ബന്ധമാണ്,ചുക്കില്ലാതെ എന്തു കക്ഷായം.!!!!!!!!!
No comments:
Post a Comment
Your Comment would be published after moderation by a blog administrator.Kindly wait..