ദേശിയ തൊഴില്‍ ഉറപ്പു പദ്ധതി കേരളത്തെ സംബനധിചിടത്തോളം ഒരു ദ്രോഹം തന്നെ ആയി പോയി.കേരളത്തില്‍ തൊഴിലുകള്‍ ഏറെയാണ്.കേരളം ഇപ്പോള്‍ തന്നെ തൊഴിലാളികളുടെ ഏദന്‍ തോട്ടമാണ്. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കൂലി.വളരെ കുറച്ച് സമയം മാത്രം ജോലി.ഇഷ്ട്ട്മുള്ളപ്പോള്‍ വന്നു, തോന്നുമ്പോള്‍ പോകാം.ഏറ്റവും മോശമായി ജോലിയും, പെരുമാറ്റവും.തൊഴില്‍ ധാതാവിനെക്കാളും വരുമാനം.തൊഴില്‍ ദാതാവ് വിനയത്തോടെ മാത്രം പെരുമാറി കൊള്ളണം.ഇല്ലെങ്കില്‍ തൊഴില്‍ ദാതാവിന് "പണി കിട്ടും".
ദേശിയ തൊഴില്‍ ഉറപ്പു പദ്ധതി വന്നതോടെ " തൊഴിലാളികള്‍" കൂട്ടത്തോടെ കാടു തെളിക്കാന്‍ പോയി തുടങ്ങി. റോഡു വക്കത്തു കൂടതോടെ നിന്നു ഉച്ചത്തോടെ സംസാരിക്കുകയും,വല്ലപോഴും ഒന്ന് കാടു ചൊറിയുകയും ആണ് "ജോലി".ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണ്ടി വരില്ല.
ഫലമോ? ഒരു ജോലിക്കും ആളെ കിട്ടാതെ കേരളം നാശത്തിന്റെ പാതയില്‍ മുന്‍പോട്ട്?
സോഷ്യലിസം എന്നാല്‍ സര്‍വര്‍ക്കും സമത്വം എന്നോ അതോ,ചിലര്‍ക്ക് മാത്രം (തൊഴിലാളി കൂടങ്ങള്‍ക്ക് ) എങ്ങനെയും പെരുമാറാനും,പകല്‍ കൊള്ള നടത്തുവാനും,സ്വയം കൂലി നിശ്ചയിക്കാനും,ഭിഷണി പെടുത്തി പിടിച്ചു പറിക്കാനും ഉള്ള ലൈസന്‍സും ആണോ?
No comments:
Post a Comment
Your Comment would be published after moderation by a blog administrator.Kindly wait..