Tuesday, December 21, 2010

തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ തറകള്‍ ഇനിയും ബാക്കി

റിയാലിറ്റി ഷോകളില്‍  വിജയിക്കുകയോ,പങ്കെടുക്കുകയോ ചെയ്യുകയെന്നതാണ് കലാകാരന്‍ ആകുന്നതിന്റെ ആദ്യ പടി.സിനിമയില്‍ എത്തി ചെരുക എന്നത് ആത്യന്തികമായ ലക്ഷ്യവും.സിനിമയില്‍ എത്തിയാല്‍ അവര്‍ സമനിരപ്പില്‍ നിന്നും ഏതാനം സെന്റി മിറ്റര്‍ എങ്കിലും പോങ്ങിയായിരിക്കും.പ്രശസ്തി കൂടും തോറും സാദാരണ "തറകളില്‍" നിന്നും വീണ്ടും ഉയരും..
ഐറ്റം ഡാന്‍സ് എന്ന വൈക്രതം നമ്മുടെ കേരളത്തിലും എത്തി തുടങ്ങി.ഏതു പൊളിയന്‍ സംവിധായകനും ഇത് തന്റെ ചിത്രത്തില്‍ ഉള്‍പെടുത്തി തുടങ്ങി.പടം പിടിക്കുന്നവന്‍ മാത്രം തറ ആയതു കൊണ്ടല്ല ഇത്.കേരളം തറകളുടെ ഒരു കൂട്ടം ആണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ്."തറകളാല്‍ തറകള്‍ക്ക് വേണ്ടി തറകള്‍......." കഷ്ട്ടം അവിടെ തെറ്റി.ഇനി കേരളത്തില്‍ തറകള്‍ കുറവാണു.തറകള്‍ ഒക്കെ കുഴികളായി.കുഴികള്‍ പതാളങ്ങളായി.കേരളം നല്ലത് പോലെ ഭരിച്ചു എന്ന കുറ്റത്തിന് പാതാളത്തിലായ അസുര ചക്ക്രവര്‍ത്തിക്കു അവിടെയും രക്ഷയില്ല.
വാല്‍കഷണം:- കേരളം ഇപ്പോള്‍ ഭ്രാന്താലയം അല്ലെന്നും ചെകുത്താന്റെ നാടാണെന്നും കോടതി.... ...അപകിര്‍ത്തി പരമായ പരാമര്‍ശം നീക്കി കിട്ടാന്‍ ചെകുത്താന്‍ ഹൈകോടതിയി ല്‍ അപ്പിലിനു പോകുന്നു....

No comments:

Post a Comment

Your Comment would be published after moderation by a blog administrator.Kindly wait..